എസ്.ടി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുള്ള ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു

 
30

സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരങ്ങൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. എസ്.ടി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനുള്ള ലാപ്‌ടോപ്പുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ജഗതി കൈറ്റ് ഡി.ആർ.സിയിൽ നിർവഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.  സംസ്ഥാനത്തെ 4. 7 ലക്ഷം കുട്ടികൾക്കാണ് ഡിജിറ്റൽ പഠനോപകരണങ്ങളുടെ കുറവുള്ളത്.

വിദ്യാകിരണം പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കി ഓൺലൈൻ പഠനോപകരണം ഇല്ലാത്ത കുട്ടികളുടെ എണ്ണം കുറച്ചു വരുന്നു. പൊതുജനങ്ങളുടെ കൂടി ഇടപെടലിന്റെ ഭാഗമായാണ് ഇത് സാധിച്ചതെന്നും കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കി ഉയർത്താൻ ശക്തി പകരുന്നതാണിതെന്നും  മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.   പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ്  സി.ഇ.ഒ അൻവർ സാദത്ത്, കൈറ്റ് തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു ജി.എസ് എന്നിവർ സംബന്ധിച്ചു.

From around the web