ഐസക്ക് പറഞ്ഞത് തെറ്റ്, ഇ-മൊബിലിറ്റി കരാറില്‍ ധനവകുപ്പ് എതിര്‍പ്പറിയിച്ചിരുന്നു: രേഖകള്‍ പുറത്ത് 

 

തിരുവനന്തപുരം: ഇ- മൊബിലിറ്റി കരാർ ഒപ്പിടുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിയുന്നു. കരാറിലേർപ്പെടുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നുവെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നു.  സ്വിസർലാന്റ് കമ്പനിയുമായുള്ള കെ.എഎല്ലിന്റ സംയുകത സംരംഭത്തെ ധനവകുപ്പ് എതിർത്ത ഫയലിന്റെ പകർപ്പ് പുറത്ത്. കരാറിനായി സ്വിറ്റ്സർലൻഡ് കമ്പനിയെ മുഖ്യമന്ത്രി വഴി വിട്ടു സഹായിച്ചെന്നും ധനവകുപ്പ് എതിർത്തതിന്നിലാണ് പദ്ധതി നടക്കാത്തതെന്നു മായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സ്വിറ്റ്സർലൻഡ് കമ്പനിയായ ഹെസിനു 51 ശതമാനം ഓഹരിയും പൊതു മേഘലാ സ്ഥാപനമായ കെ.എ.എല്ലിനു 49 ശതമാനം ഓഹരിയുമായുള്ള സംയുകത സംരംഭത്തെ എതിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി പറഞ്ഞത്. എന്നാൽ ഗതാഗത വകുപ്പിൽ നിന്നു ഫയൽ ധനവകുപ്പിലെത്തിയപ്പോൾ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പിന്നീട് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും എതിർത്ത ഫയലിന്റെ പകർപ്പുകളുമാണ് പുറത്തുവന്നത്. 

4000 വൈദ്യുത ബസുകൾ വാങ്ങാനുള്ള സാമ്പത്തിക ബാധ്യതയും, വിദേശ കരാറായാതിനാൽ പാലിക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടി കാട്ടിയാണ് ധനവകുപ്പ് സെക്രട്ടറി ഫയലിൽ എതിർപ്പു പ്രകടിപ്പിച്ചത്. ഇതിനെ മറികടക്കാനാണ് ഹെസിനു കൂടി പങ്കാളിത്തമുള്ള പ്രൈസ് വാട്ടർ കപ്പറിനെ കൺസൾട്ടൻസിയായി മുഖ്യമന്ത്രി  കൊണ്ടു വന്നതെന്നും ഇതു അഴിമതിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ചെന്നിത്തല ആരോപണം ഇന്നും ആവർത്തിച്ചു. 

ഫയലിൽ രേഖപ്പെടുത്തിയ കുറിപ്പുകളിൽ പദ്ധതിയിൽ എതിർപ്പുണ്ടെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. വിദേശരാജ്യത്തുള്ള ഒരു കമ്പനിയുമായുണ്ടാക്കുന്ന കരാറാണ് ഇത്. അതിനാൽ പലകാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട്.

പദ്ധതിയുടെ സാമ്പത്തിക മെച്ചമെങ്ങനെയെന്നതിൽ വ്യക്തതവേണമെന്നതാണ് ഒന്നാമത്തെ കാര്യം. 3000 ബസുകൾ വാങ്ങാനാണ് കരാർ. എന്നാൽ ഒരു ബസിന് എന്ത് വിലവരും എന്നത് സംബന്ധിച്ച് വ്യക്തത കുറവുണ്ട്. ഒന്നുമുതൽ ഒന്നരക്കോടി വരെ എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ആകെ ചെലവ് 4500 മുതൽ 6000 കോടി വരെയാകും. ഇത് സംസ്ഥാനത്തിന് താങ്ങാനാകുമോയെന്നും ധനവകുപ്പ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

From around the web