ജലനിധി  വാർത്താ പത്രിക പ്രകാശനം ചെയ്തു

 
53

കേരള ഗ്രാമീണ ശുദ്ധ ജല വിതരണ ശുചിത്വ ഏജൻസി ( കെ ആർ ഡബ്ല്യൂ എസ് എ )  വാർത്താ  പത്രിക ജലനിധി എന്ന പേരിൽ  പ്രസിദ്ധീകരണം പുനരാരംഭിച്ചു.  ജലവിഭവ വകുപ്പ് മന്ത്രി  റോഷി ആഗസ്റ്റിൻ വാർത്താ പത്രിക പ്രകാശനം ചെയ്തു.  

കേരളത്തിൽ ആദ്യമായി മുഴുവൻ വീടുകളിലും  കുടിവെള്ള പൈപ്പ് കണക്ഷൻ കൊടുത്ത എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് അസീന അബ്ദുൾ സലാം മന്ത്രിയിൽ നിന്ന് ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ജൽ ജീവൻ മിഷൻ ഡയറക്ടർ എസ്. വെങ്കിടേശപതി,  ജലനിധി ഡയറക്ടർമാരായ എസ്. ഹാരിസ്, എം. പ്രേം ലാൽ, വീണാ പി, ഡെപ്യൂട്ടി ഡയറക്ടർമാരായ ജിജോ ജോസഫ്, പി. വി. ലാലച്ചൻ എന്നിവർ പങ്കെടുത്തു.

From around the web