കേരള ലാ അക്കാദമി നാഷണല്‍ സര്‍വ്വീസ് സ്കീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 
കേരള ലാ അക്കാദമി നാഷണല്‍ സര്‍വ്വീസ് സ്കീം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു | KERALA LAW ACADEMY | BLOOD DONATION

തിരുവനന്തപുരം: കേരള  ലാ കോളേജ്  ലാ അക്കാദമി നാഷണല്‍ സര്‍വ്വീസ് സ്‌കീമും സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി, തൈക്കാടും സംയുക്തമായി  രക്തദാന ക്യാമ്പ് 2021 ഡിസംബര്‍ 7ന് കേരള ലാ അക്കാദമി ക്യാമ്പസില്‍ സംഘടിപ്പിച്ചു.

 മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ ഉദ്ഘാടനം ചെയ്തു. അറുപതോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ക്യാമ്പില്‍ രക്തദാനം ചെയ്തു. 

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹരീന്ദ്രന്‍. കെ സ്വാഗതം നിര്‍വ്വഹിച്ച ചടങ്ങില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ അരുണ്‍ വി. ഉണ്ണിത്താന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ശ്രീമതി രേഷ്മ സോമന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

From around the web