പുതുവര്‍ഷ ആഘോഷത്തിന് വിപുലമായ പരിപാടികളുമായി കൊച്ചി മെട്രോ

 
63

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികള്‍ കൊച്ചി മെട്രോ വിവിധ സ്റ്റേഷനുകളില്‍ സംഘടിപ്പിക്കുന്നു. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് ഏഴ് വരെ തുടരും.മാര്‍ഗം കളി, കരോക്കെ സോംഗ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് കാരള്‍ ഗാനം തുടങ്ങിയ പരിപാടികളാണ് ആലുവയില്‍ ഉണ്ടാകുക.

കമ്പനിപ്പടി സ്റ്റേഷനില്‍ രാവിലെ 10 മതല്‍ 12 വരെയും മുട്ടം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയും കരോക്കെ സോംഗ് ഉണ്ടാകും. കുസാറ്റ് സ്റ്റേഷനില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗം കളി, കാരള്‍ സോഗ് തുടങ്ങിയവ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഗ്രൂപ്പ് ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറും.

പാലാരിവട്ടം സ്റ്റേഷനില്‍ ഫ്യൂഷന്‍ ഫാഷന്‍ ഷോ, സാന്ത ഡാന്‍സ്, കാരള്‍ സോംഗ് തുടങ്ങിയവ വൈകിട്ട് മൂന്ന് മണിമുതല്‍ ആറ് വരെയുണ്ടാകും. കലൂര്‍, എം.ജി റോഡ് സ്റ്റേഷനുകളില്‍ സോംഗ്, ഗ്രൂപ്പ് സോംഗ് എന്നിവ അരങ്ങേറും. എളംകുളം സ്റ്റേഷനില്‍ കാരള്‍ സോംഗ്, സിനിമാറ്റിക് സോംഗ്, ഡിവോഷണല്‍ സോംഗ് എന്നിവയും തൈക്കൂടത്ത് വൈകിട്ട് 5.30 മുതല്‍ 7.30വരെ കവിതാലാപനം, നാടന്‍ പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, മാര്‍ഗം കളി മുതലായവയും ഉണ്ടാകും.

പുതുവര്‍ഷ തലേന്നായ 31 വെള്ളിയാഴ്ച കളമശേരി സ്റ്റേഷനില്‍ ടാബ്ലോയിഡ്, പ്രസംഗം, ഡാന്‍സ്, കരോകെ സോംഗ് തുടങ്ങിയവ വൈകിട്ട് 5.30 മുതല്‍ 7.30 വരെയും പത്തടിപ്പാലത്ത് ഗ്രൂപ്പ് ഡാന്‍സ്, കാരള്‍ സോംഗ് എന്നിവ വൈകിട്ട് ആറ് മുതല്‍ 8 മണിവരെയും പേട്ടയില്‍ കിച്ചന്‍ മ്യൂസിക്, പാരഡി സോംഗ്, കോമഡി സ്‌കിറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ രാവിലെ 10 മണിമുതല്‍ രാത്രി എട്ട് മണിവരെയും ഉണ്ടാകും.

പുളിഞ്ചുവട് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും അമ്പാട്ടുകാവില്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ മൂന്ന് മണിവരെയും ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 10 മുതല്‍ 12 വരെയും കാരള്‍ സോംഗ്, സോളോ ഡാന്‍സ് തുടങ്ങിയവയും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയും, മാര്‍ഗം കളി, കാരള്‍ സോംഗ് തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടാകും. മാഹാരാജാസ് സ്റ്റേഷനില്‍ രാവിലെ 10 മതുല്‍ 12 വരെയും വൈറ്റിലയില്‍ വൈകിട്ട് 5.30 മതുല്‍ 7.30 വരെയും നാടന്‍ പാട്ടും ഡാന്‍സും ഉണ്ടാകും.

From around the web