സം​സ്ഥാ​ന​ത്ത് വീ​ണ്ടും ആ​യി​രം ക​ട​ന്ന് കോ​വി​ഡ്  ;  ഇന്ന് 1169 പേ​ർ​ക്ക് രോ​ഗം

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നി​രി​ക്കു​ക​യാ​ണ്. 1169 പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 991 പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ന്നാ​ണ് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 43 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 95 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. ഇ​ന്ന് 84 ശതമാനം പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 56 പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല എ​ന്ന​തും ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്ത്11,342 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 14,467 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.

29 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം-11, എ​റ​ണാ​കു​ളം-7, ക​ണ്ണൂ​ർ-5, മ​ല​പ്പു​റം-4, പ​ത്ത​നം​തി​ട്ട-1, വ​യ​നാ​ട്-1 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ. തൃ​ശൂ​രി​ൽ 10 കെ​എ​സ്ഇ ജീ​വ​ന​ക്കാ​ർ​ക്കും, ഒ​രു കെ​എ​ൽ​എ​ഫ് ജീ​വ​ന​ക്കാ​ര​നും രോ​ഗം ബാ​ധി​ച്ചു.

കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​നി വി​ജ​യ​ല​ക്ഷ്മി​യു​ടെ (68 ) മ​ര​ണം കോ​വി​ഡ് - 19 മൂ​ല​മാ​ണെ​ന്ന് എ​ൻ​ഐ​വി ആ​ല​പ്പു​ഴ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 82 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 688 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,45,777 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 1,35,173 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ൻറൈ​നി​ലും 10,604 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1363 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,028 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ൻ സാ​മ്പി​ൾ, എ​യ​ർ​പോ​ർ​ട്ട് സ​ർ​വ​യി​ല​ൻ​സ്, പൂ​ൾ​ഡ് സെ​ൻറി​ന​ൽ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ൽ​ഐ​എ, ആ​ൻറി​ജെ​ൻ അ​സ്സെ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 8,17,078 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്. ഇ​തി​ൽ 5215 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ട്. സെ​ൻറി​ന​ൽ സ​ർ​വൈ​ല​ൻ​സി​ൻറെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, സാ​മൂ​ഹി​ക സ​മ്പ​ർ​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ മു​ത​ലാ​യ മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് 1,26,042 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​തി​ൽ 1541 പേ​രു​ടെ ഫ​ലം വ​രാ​നു​ണ്ട്.

From around the web