തലസ്ഥാനത്ത് കോവിഡ് ആശങ്ക വിട്ടൊഴിയുന്നില്ല 

 

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കുതിക്കുന്ന തലസ്ഥാനത്ത് ജൂലൈയിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 4531 കോവിഡ് കേസുകൾ. ഇതിൽ 3167 പേർ ഇപ്പോൾ ചികിത്സയിലാണ് ഉള്ളത്. ക്രിട്ടിക്കൽ നിയന്ത്രിത മേഖലകൾക്ക് പുറത്തേക്കും കോവിഡ് രോഗവ്യാപനം തുടരുന്നതാണ് ആശങ്ക ഉയർത്തുന്നത്.

സംസ്ഥാനത്ത് ഏറ്റവും അധികം പൊസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്ന ജൂലൈയിൽ 23 ശതമാനം രോഗികളും തിരുവനന്തപുരത്താണ്. ജൂൺ 30ന് ജില്ലയിൽ 97 പേർ മാത്രമായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീടാണ് ഉറവിടമറിയാതെ മണക്കാടും വി‍എസ്‍എസ്‍‍സിയിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് അപ്പുറത്ത് ആശങ്ക തീരത്തേക്ക് പടർന്നുപിടിക്കുന്നത്. അഞ്ചാം തീയതിയോടെ പുന്തൂറയിലും പുല്ലുവിളയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ് ഉണ്ടായത്. പത്താം തീയതി 129 കേസുകളും 14ന് 200 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 16ന് 339 കൊറോണ വൈറസ് രോഗികൾ. 246 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ച 17ന് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തു. ലാർജ്ജ് ക്ലസ്റ്ററുകൾക്ക് പുറമേ ബീമാപള്ളി വലിയതുറ, അടിമലത്തുറ, പൊരുമാതുറ, അഞ്ചുതെങ്ങ്, പൊഴിയൂർ തുടങ്ങിയ ലിമിറ്റഡ് ക്ലസ്റ്റുകളും രൂപപ്പെട്ടു. 

തീരദേശ മേഖലയെ ആകെ മൂന്ന് ക്രിട്ടിക്കൽ സോണുകളായി തിരിച്ചാണ് പിന്നീട് കോവിഡ് രോഗവ്യാപനത്തെ തടഞ്ഞത്. പക്ഷെ ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം പകരുകയാണ് ഉണ്ടായത്. അഞ്ചുതെങ്ങിന് സമീപത്തെ കടയ്ക്കാവൂരിലും പൊഴിയൂർ ഉൾപ്പെടുന്ന കുളത്തൂരിലും കോവിഡ് രോഗവ്യാപനം ഉയരുന്നു. പാറശ്ശാലയും നെയ്യാറ്റിൻകര, കട്ടാക്കട, നെടുമങ്ങാട് തുടങ്ങിയ ഉൾപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും നിലവിൽ ആശങ്കയേറുകയാണ് ചെയുന്നത്. നഗരത്തിലുള്ള ബണ്ട് കോളനിയിൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 38 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈയിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത പൊസിറ്റീവ് കേസുകളുടെ 23% വും തിരുവനന്തപുരത്തായിരുന്നു ഉള്ളത്. പ്രായമായവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മുൻഗണ നൽകി പ്രതിദിനം 1500ന് അടുത്ത് പരിശോധനകളാണ് നിലവിൽ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷണങ്ങളില്ലാത്ത കൊറോണ വൈറസ് രോഗികളെ വീട്ടിൽ പാർപ്പിക്കാനുള്ള സുപ്രധാന നയമാറ്റത്തിലേക്കും ജില്ല കടക്കുകയാണ്. അടുത്ത ദിവസം ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറാക്കുന്നതാണ്.

From around the web