പാലക്കാട് ജില്ലയിൽ 47പേർക്ക് കോവിഡ്

 

പാലക്കാട്: ജില്ലയില്‍ ഇന്നലെ 47 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍ക്കും ഇന്നലെ കൊറോണ വൈറസ് രോഗം ബാധിച്ചു. രോഗബാധിതരിൽ നാലുപേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ജില്ലയില്‍ ഇന്നലെ 42 പേർ കോവിഡ് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം കോഴിക്കോട് ജില്ലകളിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ കഴിയുകയാണ്.

ഇതുവരെ 32641 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 31414 പരിശോധനാ ഫലങ്ങളാണ് കിട്ടി. ഇന്നലെ 86 പരിശോധനാ ഫലങ്ങളാണ് കിട്ടിയിരിക്കുന്നത്. പുതുതായി 149 സാമ്പിളുകള്‍ അയച്ചു. 1730 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായിരിക്കുന്നത്. ഇതുവരെ 1302 പേര്‍ കൊറോണ വൈറസ് രോഗമുക്തി നേടി. ഇനി 446 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 87923 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ ഇന്നലെ മാത്രം 812 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10063 പേര്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

From around the web