ബേപ്പൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർക്ക് കോവിഡ്

 

കോഴിക്കോട്: സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബേപ്പൂർ സ്റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം. ചേവായൂർ സ്വദേശിയായ  പോലീസുകാരൻ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടർന്ന് അവധിയിലായിരുന്നു. തുടർന്ന് സ്വകാര്യ ലാബിൽ കോവിഡ് ടെസ്റ്റ് നടത്തിയതിലാണ് ഫലം പോസിറ്റാവയത്.

നിലിവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിയുള്ളത്. നാളെ ഫയർഫോഴ്സ് എത്തി സ്റ്റേഷൻ  അണുവിമുക്തമാക്കിയ ശേഷം പകരം സംവിധാനത്തിൽ സ്റ്റേഷൻ പ്രവർത്തനം സാധാരണപോലെ  നടക്കും.
 

From around the web