തദ്ദേശ സ്ഥാപന വാർഷിക പദ്ധതി ഭേദഗതി സമർപ്പണം: സമയപരിധി നീട്ടി

 
32

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി ഭേദഗതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

മഴക്കെടുതിയും, അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങളും,  ലൈഫ് മിഷൻ സർവേയും കാരണം അനുവദിച്ച സമയത്ത് പഞ്ചായത്തുകൾക്ക് പദ്ധതി ഭേദഗതി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ സമയം നീട്ടി നൽകണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി വാർഷിക പദ്ധതി ഭേദഗതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള സമയപരിധി നീട്ടിനൽകുന്നതെന്ന് മന്ത്രി അറിയിച്ചു.

From around the web