പണ്ടപ്പിള്ളിയിൽ പുതിയ മാവേലി സ്റ്റോർ ഉദ്ഘാടനം 10 ന്‌

 
48

കൊച്ചി : ആരക്കുഴ ഗ്രാമപഞ്ചായത്ത് പണ്ടപ്പിള്ളിയിൽ സപ്ലൈകോയുടെ പുതിയ മാവേലി സ്റ്റോറിൻ്റെ പ്രവർത്തനം ജനുവരി പത്തിന് ആരംഭിക്കുന്നു. ഉദ്ഘാടനം വൈകീട്ട് നാലിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആർ. അനിൽ നിർവ്വഹിക്കും. ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ആദ്യ വില്പന നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ.ജോസ് അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന മോഹനൻ, മുൻ എം.എൽ.എമാരായ എൽദോ ഏബ്രഹാം, ജോസഫ് വാഴക്കൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെസ്റ്റിൻ ചേറ്റൂർ, കെ.ജി.രാധാകൃഷ്ണൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു പൊതൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസ നേരും. സപ്ലൈകോ മാനേജിങ്ങ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ പട് ജോഷി സ്വാഗതവും മേഖലാ മാനേജർ മിനി എൽ. നന്ദിയും പറയും. എല്ലാ നിത്യോപയോഗ സാധനങ്ങളും ന്യായവിലക്ക് ഇവിടെ നിന്നു ലഭിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്ഘാടനം.

From around the web