പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് അഭിമാനം: ജലവിഭവവകുപ്പ് മന്ത്രി

 
45

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് സര്‍ക്കാറിന്റെ അഭിമാനകരമായ പദ്ധതിയുടെ പൂര്‍ത്തീകരണമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാലായി റഗു ലറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജലസേചനത്തിലൂടെ 5000 ഹെക്ടറോളം കൃഷി അഭിവ്യദ്ധിപെടുത്താന്‍ പദ്ധതി സഹായകമാകും. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഈ നാട്ടില്‍ ഇത് ചരിത്രത്തിന്റെ ഭാഗമാകും.

തീരദേശങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തും. എറണാകുളം ചെല്ലാനം ഗ്രാമത്തെ 341 കോടിയുടെ പദ്ധതി തുടക്കം കുറിക്കുന്നു. തീരദേശത്തെ 10 ഹോട്ട്‌സ്‌പോടുകള്‍ ഈ സാമ്പത്തി വര്‍ഷം സൗകര്യങ്ങള്‍ ഒരുക്കും.
തീരദേശത്ത് പ്രത്യേക പരിഗണന നല്‍കി എല്ലാ മേഖലയിലും ശുദ്ധജലം ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ രക്ഷകരായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഭയപ്പെടേണ്ടതില്ല, ജാഗ്രത മതിയെന്ന് കരുതല്‍ നല്‍കുന്ന ജനകീയനായ മുഖ്യന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് മുന്നോട്ട് നയിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

From around the web