ശാരീരിക അകലം ലംഘനം: സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

 

പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പാലക്കാട് നഗരത്തില്‍ ശാരീരിക അകലം പാലിക്കാത്ത സ്ഥാപനങ്ങളില്‍ അസി. കലക്ടറും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ജില്ലാ കോഡിനേറ്ററുമായ ഡി. ധര്‍മലശ്രീയും ജില്ലാ ഫയര്‍ഫോഴ്‌സ് മേധാവിയും അസി. കോഡിനേറ്ററുമായ അരുണ്‍ ഭാസക്കറും സംഘവും സംയുക്ത പരിശോധന നടത്തി.

ശാരീരിക അകലവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, മൂന്ന് ഹോട്ടലുകള്‍, ബേക്കറി, ബാഡ്മിന്റണ്‍ കോര്‍ട്ട്, മെഡിക്കല്‍ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ പരിശോധനയില്‍ നിര്‍ദേശ ലംഘനം ആവര്‍ത്തിച്ചാല്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സ്ഥാപനയുടമകള്‍ക്ക് അറിയിപ്പ് നല്‍കി.

From around the web