ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്ററുകൾ

തിരുവനന്തപുരം: ശശി തരൂർ എംപിയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. തിരുവനന്തപുരം ഡി.സി.സി ഓഫീസിന് മുന്പില് പോസ്റ്റര്‍. അനുയായിയെ ഡി.സി.സി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ശശി തരൂരിനെതിരെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ ആരോപണങ്ങളുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പോസ്റ്ററിലെ ആരോപണം.
അതേസമയം ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ പാരവെച്ചെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ശശി തരൂരിന്റെ സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് ഒരു പോസ്റ്റർ. തരൂരേ നിങ്ങൾ പി.സി.ചാക്കോയുടെ പിൻഗാമിയാണോയെന്നും വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂർ ഏറ്റെടുത്തോയെന്നുള്ള ചോദ്യമുന്നയിച്ചാണ് മറ്റൊരു പോസ്റ്റർ.തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിന്റെ നോമിനി ജി.എസ്.ബാബു, കെ.എസ്. ശബരീനാഥൻ, ആർ.വി. രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്.