സ്വകാര്യ ബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഡിസംബർ 21 മുതൽ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്ന സമരം ആണ് മാറ്റിവച്ചത്. സമരം മാറ്റാൻ തീരുമാനിച്ചത് സർക്കാർ അനുഭാവപൂർണമായ നിലപാട് ഉന്നയിച്ച വിഷയങ്ങളിൽ എടുക്കുമെന്ന സൂചന ലഭിച്ചതോടെയാണെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
ഗൂഗിൾ മീറ്റ് വഴി നേതാക്കൾ രാവിലെ യോഗം ചേർന്നിരുന്നു. പൊതുജനത്തിന് ക്രിസ്മസ് അടുത്തിരിക്കേ പണിമുടക്കിലേക്ക് പോകുന്നത് ബുദ്ധിമുട്ടാകും എന്ന കാര്യവും സമരസമിതി പരിഗണിച്ചു
. സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത് വിദ്യാർഥികളുടെ ബസ്ചാർജ് മിനിമം ആറു രൂപയാക്കുക, മിനിമം ചാർജ് 12 രൂപയാക്കുക, ഡിസംബർ 31 വരെയുള്ള റോഡ് ടാക്സ് ഒഴിവാക്കുക എന്നിവ ഉന്നയിച്ചാണ്.