സെൻട്രൽ ലൈബ്രറിയിൽ നിയന്ത്രണം ഏർപ്പെടുത്തി

 
36

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ രൂപീകരിച്ച ഇൻഫെക്ഷൻ കൺട്രോൾ ടീമിന്റെ നിർദ്ദേശപ്രകാരം ലൈബ്രറിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ലൈബ്രറിയുടെ പ്രവർത്തന സമയം 24 മുതൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയായി ക്രമീകരിച്ചു. ലൈബ്രറി അംഗത്വ വിതരണം രണ്ടാഴ്ച്ചത്തേക്ക് താത്ക്കാലികമായി നിർത്തി വച്ചു.

ലൈബ്രറിയിൽ രണ്ട് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. പുസ്തകങ്ങൾ എടുത്തതിന് ശേഷം ലൈബ്രറി വളപ്പിൽ  കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. സർക്കുലേഷൻ കൗണ്ടറുകൾ, അഡ്മിഷൻ കൗണ്ടറുകൾ എന്നിവിടങ്ങളിൽ വായനക്കാർ സാമൂഹിക അകലം പാലിക്കണം. റഫറൻസ്, പത്രവായന മുറികളിൽ സാമൂഹിക അകലം പാലിച്ചു മാത്രമേ വായന അനുവദിക്കൂ.

From around the web