അംഗപരിമിതര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ട വിതരണോദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 80 പേര്‍ക്കും എസ്.സി.പി വിഭാഗത്തില്‍ ഒന്‍പത് പേര്‍ക്കുമാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ 18 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണ മൂര്‍ത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എ കരീം, സറീന ഹസീബ്, നസീബ അസീസ്, ആലിപറ്റ ജമീല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ: പി.വി മനാഫ്, സമീറ പുളിക്കല്‍, ശ്രീദേവി പ്രാക്കുന്ന്, ജസീറ കരുവാരക്കുണ്ട്, ഹംസ മാസ്റ്റര്‍, വികെഎം ഷാഫി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍. എ അബ്ദുല്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.