വിലക്കുറവിന്റെ വിപണി തുറന്ന് സപ്ലൈകോ
Aug 12, 2021, 12:11 IST

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ലാ ഡിപ്പോയുടെ ആഭിമുഖ്യത്തില്‍ വിലക്കുറവ് ഉറപ്പാക്കി ‘സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ 2021’ന് തുടക്കമായി. കന്റോണ്‍മെന്റ് മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് ഗുണമേന്മ യുള്ള വസ്തുക്കള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് മേള സഹായകമാകുമെന്ന് പറഞ്ഞു. ഓഗസ്റ്റ് 20 വരെയാണ് മേള.
സപ്ലൈകോയുടെ എല്ലാത്തരം ഉത്പന്നങ്ങളുമുണ്ട്. ഹോര്‍ട്ടികോര്‍പ്പിന്റെ പഴം, പച്ചക്കറികള്‍ എന്നിവയ്‌ക്കൊപ്പം കൈത്തറി തുണിത്തരങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ഡിവിഷന്‍ കൗണ്‍സിലര്‍ എ. കെ സവാദ്, താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. വില്‍ഫ്രഡ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.