പൂയം കുട്ടിയിൽ വനമേഖലയോട് ചേർന്ന കിണറ്റില്‍ കാട്ടാന വീണു

 
പൂയംകുട്ടി: പൂയംകുട്ടി വനമേഖലയോട് ചേര്‍ന്നുള്ള കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന കിണറ്റില്‍ വീണത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആനയെ കരയ്ക്കു കയറ്റുന്നതിനുള്ള ശ്രമം നടക്കുകയാണ്.

പുലര്‍ച്ചെ ആറുമണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. ശബ്ദം കേട്ട് വീട്ടുകാരാണ് ആന വീണത് ആദ്യം അറിഞ്ഞത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള ആനയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കിണറിന്റെ ഒരു ഭാഗം ഇടിച്ച് ആനയെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.

From around the web