‘ടേക്ക് എ ബ്രേക്ക്’ നിര്‍മ്മാണോദ്ഘാടനം പട്ടണത്തിന്റെ മുഖച്ഛായ മാറുന്നു-മേയര്‍

 
49

കൊല്ലം കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കാലോചിത പദ്ധതികള്‍ പട്ടണത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായവയാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പുതിയതായി നിര്‍മ്മിക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ വിശ്രമ കേന്ദ്രത്തിന് ശിലയിടുകയായിരുന്നു മേയര്‍. എല്ലാ ഡിവിഷനുകളിലും വികസനം എത്തിക്കുകയാണ് ലക്ഷ്യം. അതിന് കക്ഷിരാഷ്ട്രീയം തടസമാകില്ല എന്ന് ഉറപ്പ് വരുത്തുകയുമാണ്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിശ്രമ കേന്ദ്രം, ടോയ്ലറ്റ് സംവിധാനം, റെസ്റ്റോറന്റ് എന്നിവയാണ് ഒരുക്കുന്നത്. ലിങ്ക് റോഡിലും ഇതേ സംവിധാനം ഒരുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാ ര്‍ക്കുമായി പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകളും, വാഷ് ഏരിയയും കെട്ടിടത്തിന്റെ മുന്‍വശത്തായി ലോബിയും അതിനോട് ചേര്‍ന്ന് മിനി റസ്റ്റോറന്റും രണ്ടാം നിലയില്‍ അറ്റാച്ഡ് ടോയ്ലറ്റുകളോട് കൂടിയ മുറികളുമാണ് സജ്ജീകരിക്കുക.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ എസ്.ജയന്‍, ജി.ഉദയകുമാര്‍, എസ്.സവിതദേവി, ഹണി, എ.കെ സവാദ്, യു.പവിത്ര, സെക്രട്ടറി പി.കെ സജീവ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

From around the web