സ്വ​ർ​ണ വി​ല വര്‍ദ്ധിച്ചു; പവന് 36,160 രൂപ

 

കൊ​ച്ചി: സ്വ​ർ​ണ വി​ല വീ​ണ്ടും പു​തി​യ ഉ​യ​ര​ങ്ങ​ൾ താ​ണ്ടി. ആ​ദ്യ​മാ​യി പ​വ​ന് 36000 രൂ​പ ക​ട​ന്നു. ഇ​ന്ന് ഒ​രു പ​വ​ന് 360 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 36,160 രൂ​പ​യാ​യി. ഗ്രാ​മി​ന് 45 രൂ​പ വ​ർ​ധി​ച്ച് 4520 രൂ​പ​യി​ലെ​ത്തി. 

അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,782.21 ഡോളറായി വിലവര്‍ധിച്ചു. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,830 രൂപയായി. വെള്ളിവിലയിലും കുതിപ്പുണ്ട്. ഒരുകിലോഗ്രാം വെള്ളിയുടെ വില 0.12ശതമാനമനമുയര്‍ന്ന് 50,423 രൂപയായി. 

കോവിഡ് വ്യാപനത്തോത് ഉയരുന്നതും രാഷ്ട്രങ്ങള്‍തമ്മിലുള്ള തര്‍ക്കവുംമൂലം ഓഹരി വിപണിഉള്‍പ്പടെയുള്ളവ അനിശ്ചിതത്വത്തിലായതോടെ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചതാണ് വിലവര്‍ധനയ്ക്ക് കാരണം. ചൊ​വ്വാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഗ്രാ​മി​ന് 15 രൂ​പ​യു​ടെ​യും പ​വ​ന് 120 രൂ​പ​യു ടെ​യും കു​റ​വാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്.

From around the web