സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയത് 688 പേർ 

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 688 പേർ രോഗമുക്തി നേടി. കൊല്ലം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ രോഗമുക്തി നേടിയത്.
നിലവിൽ സംസ്ഥാനത്ത് 11,342 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 14,467 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡിൽ നിന്നും മുക്തി നേടിയത്.

ഇന്ന് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം- 168
കോഴിക്കോട് – 93
തിരുവനന്തപുരം- 66
തൃശൂർ – 63
കണ്ണൂർ- 55
മലപ്പുറം- 44
കോട്ടയം- 39
എറണാകുളം – 37
ഇടുക്കി- 30
കാസർഗോഡ്- 30
പലക്കാട്- 29
വയനാട്-19
ആലപ്പുഴ- 15

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,35,173 പേർ വീട്, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 10,604 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, ഇതരസംസ്ഥാന തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,26,042 സാമ്പിളുകൾ ശേഖരിച്ചതിൽ 1541 പേരുടെ ഫലം വരാനുണ്ട്.

From around the web