പറവൂരിൽ  രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

 

പറവൂർ : ആനച്ചാൽ പുഴയുടെ കൈവഴിയായ മനയ്ക്കപ്പടി തോപ്പിൽക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. പറവൂർ  കൈതാരം നെടുമ്പറമ്പത്ത് വിദ്യാദരൻ മകൻ അഖിൽ (27), പറവൂർ  പെരുമ്പടന്ന ശിവക്ഷേത്രത്തിനു സമീപം അരിച്ചട്ടിപറമ്പിൽ അശോകൻ മകൻ അഖിൽ (23) എന്നിവരാണ് മരിച്ചത്. 

വൈകിട്ട് അഞ്ചു മണിയോടെ അപകടം. ഇരുവരും സുഹൃത്തുകളായ മനയ്ക്കപ്പടി സ്വദേശികളായ ഷിജുസൺ, സാൽവിൻ എന്നവരോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. നാലുപേരും ഒഴിക്കിൽപ്പെട്ടു. ഷിജുസണും സാൽവിനും ചീനവലക്കുറ്റിൽ പിടിച്ച് രക്ഷപ്പെട്ടു. ഇതിനു മുമ്പും ഇവർ ഇവിടെ കുളിക്കാൻ എത്തിയിരുന്നു. തോട്ടിൽ നിന്നും മണ്ണ് നീക്കം ചെയ്തിരുന്നതിനാൽ അടിയോഴുക്ക് കൂടുതലായിരുന്നു. അടുത്ത് ആൾ താമസമില്ലാത്തതിനാൽ അപകടം നാട്ടുകാർ അറിഞ്ഞത് വൈകിയാണ്. 

പറവൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. രണ്ടു പേരുടേയും മൃതദേഹങ്ങൾ പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

From around the web