രാജ്യത്ത് 20,044 പേർക്ക് കോവിഡ്
Jul 16, 2022, 12:50 IST

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം 20,000-നു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,044 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡിന്‍റെ നാലാം തരംഗ ഭീതി നിലനിൽക്കെയാണ് രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
18,301 പേർ പുതിയതായി രോഗമുക്തി നേടിയതായും കേന്ദ്രം അറിയിച്ചു. 4.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 1,40,760 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പുതിയതായി 56 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,25,660 ആയി ഉയർന്നു.