നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ അറസ്റ്റിൽ
Sep 1, 2021, 17:08 IST

ഡൽഹി; നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത 25കാരൻ അറസ്റ്റിൽ.ഡൽഹിയിലെ ബാബ നഗർ പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് സംഭവം. ജീൻസ് നിർമാണ കമ്പനിക്ക് സമീപമാണ് പെൺകുട്ടിയുടെ വീട്. അവിടത്തെ തൊഴിലാളിയാണ് പ്രതി.
വീടിന് മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന പെൺകുട്ടിയെ ഇയാൾ മിഠായി നൽകി ഫാക്ടറിയുടെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.തുടർന്ന്, വീട്ടിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു