രാജ്യത്ത് 653 പേര്‍ക്ക് ഒമിക്രോണ്‍
Dec 28, 2021, 13:26 IST

ന്യൂഡൽഹി: രാജ്യത്ത് 653 പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 186 പേര് രോഗമുക്തരായി. 167 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര (167 ), ഡല്‍ഹി(165) എന്നീ സംസ്ഥാനങ്ങളാണ് ഒമിക്രോൺ സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ മുന്നിൽ . അതെ സമയം കേരളം(57), തെലുങ്കാന(55), ഗുജറാത്ത്(49), രാജസ്ഥാന്(46) , തമിഴ്നാട് (34 ) , കർണാടക (31 )എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
രാജ്യത്ത് 6,358 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,450 പേർ രോഗമുക്തരായി. 75,456 സജീവ കോവിഡ് കേസുകൾ രാജ്യത്ത് നിലവിലുണ്ട്.