വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന 68 അക്കൗണ്ടുകൾ പൂട്ടണം ; ട്വിറ്ററിനോട് ത്രിപുര പോലീസ്
Nov 6, 2021, 15:32 IST

അഗർത്തല: വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന 68 അക്കൗണ്ടുകൾ പൂട്ടണമെന്നാവശ്യപ്പെട്ട്
ട്വിറ്ററിന് കത്തയച്ച് ത്രിപുര പോലീസ്.അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പോലീസ് കത്തയച്ചിരിക്കുന്നത്.
സമീപ കാലത്തുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നവമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണങ്ങൾ വ്യാപകമായി നടക്കുന്നതെന്ന് പോലീസ് കണ്ടെത്തി. സംഘർഷത്തിനിടെ മുസ്ലിം ദേവാലയം തകർത്തുവെന്ന പ്രചരണമാണ് ശക്തമായി നടക്കുന്നതെന്നും ഇത്തരത്തിൽ വിദ്വേഷം പ്രചരിപ്പിച്ച സംഭവത്തിൽ യുഎപിഎ ചുമത്തി കേസ് രജിസ്റ്റർ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി.