രാജ്യത്ത് 6,984 പേർക്ക് കൂടി കോവിഡ്
Dec 15, 2021, 15:41 IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,984 പേർക്ക് കൂടി കോവിഡ് . പുതുതായി 247 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണം 4,76,135 ആയി ഉയർന്നു .നിലവിൽ 87,562 പേരാണ് ഔദ്യോഗികമായി രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 8,168 പേർ രോഗമുക്തരായതോടെ ആകെ രോഗമുക്തർ 3,41,46,931 ആയി. . രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.59% ആയി . പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി 0.67% ആണ് .രാജ്യത്തെ രോഗമുക്തി നിരക്ക് 98.38 ശതമാനത്തിൽ തുടരുന്നു .