ഗോവയിൽ 79% പോളിംഗ്, ഉത്തരാഖണ്ഡിൽ 62.5%

 
35

പ​​നാ​​ജി/​​ഡെ​​റാ​​ഡൂ​​ൺ: ഗോ​​വ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​ന​​ത്ത പോ​​ളിം​​ഗ്. സം​​സ്ഥാ​​ന​​ത്തെ 40 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​ന്ന​​ലെ ന​​ട​​ന്ന വോ​​ട്ടെ​​ടു​​പ്പി​​ൽ 78.94 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി.  ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ വോട്ടെടുപ്പും പൂർത്തിയായി. ഉത്തരാഖണ്ഡിൽ 62% പേരും യുപിയിൽ 61% പേരും വോട്ടു ചെയ്തു. ഉത്തരാഖണ്ഡിൽ ഹരിദ്വാറിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്– 68.33%. ഗോവയിൽ സാൻക്വലിം മണ്ഡലത്തിൽ 78.94 % പോളിങ് രേഖപ്പെടുത്തി.

ഒരിടത്തും ക്രമസമാധാന പ്രശ്നങ്ങളുണ്ടായില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ഗോവയിലെ 40 മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ 70 മണ്ഡലങ്ങളിലും യുപിയിൽ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലുമാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.യുപിയിൽ 30 ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ളതാണ് ഈ ജില്ലകളിലെ ഏറെ മണ്ഡലങ്ങളും. 2017ൽ 55 സീറ്റുകളിൽ 38 സീറ്റ് ബിജെപി നേടി. സമാജ്‌വാദി പാർട്ടി 15 സീറ്റിലും കോൺഗ്രസ് 2 സീറ്റിലും വിജയിച്ചു. 

From around the web