പഞ്ചാബില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി

 
35
 

പഞ്ചാബിലെ ജലന്ധറില്‍ നടന്ന റെയ്ഡില്‍ 805 ഗ്രാം ഹെറോയിനും 83,400 രൂപയുടെ കള്ളപ്പണവും പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ ജലന്ധര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കിംഗ്ര ചൊവാല ഗ്രാമത്തിലാണ് സംഭവം. ആറ് പേരെ അറസ്റ്റ് ചെയ്തു .

300 ഓളം പൊലീസുകാരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഡി.എസ്.പി, എസ്.പി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ വിവിധയിടങ്ങളിലായി എത്തി തെരച്ചില്‍ നടത്തുകയായിരുന്നു. സംശയമുള്ള നിരവധി വീടുകള്‍ പൂട്ടിയിട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ചാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.

From around the web