പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22 കാരനെ അറസ്റ്റ് ചെയ്തു

 
48
 

പുനെ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുനെയിലെ കുസഗാവ് സ്വദേശിയായ യുവാവിനെതിരെ ലോണാവാല പോലീസ് ആണ് നടപടിയെടുത്തത്. രാത്രിയിൽ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ അസാധാരണമായ മുരള്‍ച്ച കേട്ട പാറുവിന്റെ ഉടമ സതീഷ് കൊക്കര തൊഴുത്തില്‍ എത്തിയപ്പോള്‍ 22 കാരനായ ദീപക് രാജ്വാദ എന്ന യുവാവ് തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ പീഡിപ്പിക്കുകയായിരുന്നു.

മറ്റാളുകള്‍ എത്തിയതോടെ ദീപക് ഓടി രക്ഷപ്പെട്ടു. പക്ഷെ സംഭവം അവിടെയുണ്ടായിരുന്ന സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് സതീഷ് പോലീസില്‍ വിവരം അറിയിക്കുകയും ദീപക്കിനെ പിടികൂടുകയും ആയിരുന്നു.

From around the web