അദാനി ഗ്രൂപ്പിന്‍റെ മാനനഷ്ട കേസ്; മലയാളി മാധ്യമപ്രവര്‍ത്തകന്  അറസ്റ്റ് വാറണ്ട്

 
41
 

ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകന് അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ അറസ്റ്റ് വാറണ്ട്. മലയാളിയായ രവി നായർക്കാണ് ഗുജറാത്ത് കോടതിയുടെ അറസ്റ്റ് വാറണ്ട്. ഗാന്ധിനഗർ കോടതിയിൽ ഹാജരാകുമെന്ന് രവി നായർ വ്യക്തമാക്കി.

സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ലേഖനങ്ങള്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തകനാണ് രവി നായര്‍. താന്‍ അദാനി ഗ്രൂപ്പിനെതിരെയല്ല, കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ക്ക് എതിരെയാണ് ലേഖനങ്ങള്‍ എഴുതിയതെന്ന് രവി നായര്‍ പറഞ്ഞു. ഈ വാർത്തകളുടെ പേരിൽ അദാനി ഗ്രൂപ്പിൽ നിന്ന് കേസ് നൽകുമെന്ന് പലതവണ ഭീഷണിയുണ്ടായിരുന്നുവെന്ന് രവി നായർ വ്യക്തമാക്കി.

From around the web