അഹമ്മദാബാദ് സ്ഫോടനപരമ്പര: മൂന്നു മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ

 
37

അഹമ്മദാബാദ് ∙ 2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 38 പേർക്കു പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. സഹോദരങ്ങളായ കോട്ടയം ഈരാറ്റുപേട്ട പീടിയേക്കൽ ഷിബിലി (41), ഷാദുലി (38), മലപ്പുറം പെരുവള്ളൂർ കരുവാങ്കല്ല് എടപ്പനത്തൊടിക ഷറഫുദ്ദീൻ (44) എന്നിവരാണു മലയാളികൾ. മറ്റ് 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്.

അഹമ്മദാബാദിൽ ആശുപത്രികൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി 2008 ജൂലൈ 26നു നടന്ന 22 സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും 200 ലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത കേസിലാണ് ഇപ്പോഴത്തെ ശിക്ഷാവിധി. ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ 2008 ജൂലൈ 26-നാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്‌ഫോടന പരമ്പര നടന്നത്. അഹമ്മദാബാദില്‍ 14 സ്ഥലങ്ങളിലായി 21 സ്ഫോടനങ്ങള്‍ നടക്കുകയും 56 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു. 200-ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. വൈകുന്നേരം 6:45 ഓടെ ആരംഭിച്ച സ്ഫോടനങ്ങള്‍ അടുത്ത കുറച്ചു മണിക്കൂറുകള്‍ നഗരത്തെ പിടിച്ചുകുലുക്കി.

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) രഹസ്യ ഭീകര പരിശീലന ക്യാമ്പ് യോഗത്തിലാണ് അഹമ്മദാബാദ് ആക്രമണത്തിന് പദ്ധതിയിട്ടത്. 2007 ഡിസംബറില്‍ അതിന്റെ തലവന്‍ സഫ്ദര്‍ നാഗോരിയുടെ നേതൃത്വത്തിലായിരുന്നു ഇത്. എറണാകുളം ജില്ലയിലെ കാടുകളിലായിരുന്നു ക്യാമ്പുകള്‍. ഈ ക്യാമ്പില്‍, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 50-ഓളം പേര്‍ക്ക് ആയുധ പരിശീലനം നല്‍കുകയായിരുന്നു.

From around the web