പഞ്ചാബിൽ സൂപ്പർമാനായി ഭഗവന്ത് മൻ

 
56

ആംആദ്മി പാർട്ടിയുടെ  ചരിത്ര മുന്നേറ്റത്തിൽ പഞ്ചാബിൽ സൂപ്പർമാനായി ഭഗവന്ത് മൻ. ജനങ്ങളുടെ അഭിപ്രായം തേടിയുള്ള ആംആദ്മി പാർട്ടിയുടെ പ്രഖ്യാപനത്തിലൂടെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് മാൻ എത്തുന്നത്.

ഹാസ്യതാരത്തിൽ തുടങ്ങിയ അദ്ദേഹം ഇനി പഞ്ചാബിനെ നയിക്കും. പഞ്ചാബിന്റെ മണ്ണിൽ തെരഞ്ഞെടുപ്പിനെ നയിക്കാൻ ഭഗവന്ത് മൻ എന്ന പേര് അരവിന്ദ് കെജരിവാൾ നിർദേശിച്ചത് അപ്രതീക്ഷിതമായായിരുന്നു. ഞെട്ടിക്കുന്ന സർപ്രൈസിൽ അന്ന് കണ്ണുനീരണിഞ്ഞ ഭഗവന്ത് മാൻ ഇന്ന് പാർട്ടിയുടെ വൻ വിജയത്തിൽ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയാണ്.

സാധാരണക്കാരുടെ അഭിപ്രായം തേടിയ ശേഷം നേതാവിനെ പ്രഖ്യാപിച്ച് പഞ്ചാബിന്റെയാകെ ജനവിധി പോക്കറ്റിലാക്കിയ ആപ്പ് രാഷ്ട്രീയം ലോക്സഭാ സെമിഫൈനലിന് മുന്നോടിയായുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അന്നത്തെ ജനകീയാഭിപ്രായത്തിൽ 90 ശതമാനമായിരുന്നു ഭഗവന്ത് മാന്റെ ജനകീയത.

From around the web