പൂനെയിൽ ബസിന് തീപിടിച്ച് അപകടം; യാത്രക്കാർ രക്ഷപ്പെട്ടു
Nov 1, 2022, 17:14 IST

മുംബൈ: നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുകയായിരുന്ന ബസ് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
യേര്‍വാഡയിലെ ശാസ്ത്രി ചൗക്കില്‍ ഇന്ന് രാവിലെ 11നാണ് സര്‍ക്കാര്‍ ബസിന് തീപിടിച്ചത്. യവത്മാലില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്.