അംഗൻവാടി സേവനങ്ങൾ ലഭ്യമാകുന്നതിന് ആധാർ നിർബന്ധമാക്കി കേന്ദ്രം

 
15
 

പോഷകാഹാര കുറവ് പരിഹരിക്കുന്നത് ലക്ഷ്യം വെച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സക്ഷം അംഗൻവാടി, പോഷൻ 2 നയത്തിന് പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. അംഗൻവാടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വിവിധ പദ്ധതികൾ പ്രകാരം സേവനങ്ങൾ ലഭ്യമാക്കുമെന്ന് വനിത ശിശു വികസന മന്ത്രാലയം വ്യക്തമാക്കി.

ആധാർ കാർഡുമായി ബന്ധിപ്പിച്ചാണ് രജിസ്റ്റർ ചെയ്യുക. അംഗൻവാടി സേവന പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുട്ടിയുടെ ആധാർ കാർഡ് നിർബന്ധമല്ലെന്നും അമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് സേവനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി.

From around the web