ചണ്ഡീഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണം; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മന്‍
Apr 1, 2022, 16:28 IST

ചണ്ഡീഗഡ്: ചണ്ഡീഗഡിനെ എത്രയും വേഗം പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണമെന്നുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബിന്റേയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്.
ചണ്ഡീഗഡിനെ പഞ്ചാബിന്റെ ഭാഗമാക്കി മാറ്റണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി പ്രമേയങ്ങള്‍ ഇതിന് മുന്‍പും സഭ അവതരിപ്പിച്ചിട്ടുണ്ടെന്ന് അവതരണ വേളയില്‍ ഭഗവന്ത് മന്‍ പറഞ്ഞു. സൗഹൃദം തുടര്‍ന്ന് കൊണ്ട് തന്നെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇതിന് അനുമതി നല്‍കണമെന്നും പ്രമേയത്തില്‍ പറയുന്നു.