'ജനങ്ങളുടെ താല്‍പര്യത്തിന് വിപരീതമായി ചന്ദ്രശേഖര റാവു ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുന്നു'; ആരോപണവുമായി രാഹുൽ ഗാന്ധി

 
42
 

ഹൈദരാബാദ്: ജനങ്ങളുടെ താല്‍പര്യത്തിന് വിപരീതമായി ചന്ദ്രശേഖര റാവു ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോഴായിരുന്നു രാഹുലിന്റെ വിമര്‍ശനം.

തെരഞ്ഞെടുപ്പിന് മുമ്ബായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും. എന്നാല്‍ അദ്ദേഹത്തിന് നരേന്ദ്ര മോദിയുമായി നേരിട്ട് ബന്ധമുണ്ട്'രാഹുല്‍ പറഞ്ഞു. ബിജെപി ഏത് ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ടി.ആര്‍.എസ് അവരെ പിന്തുണയ്ക്കും, കാര്‍ഷിക കരിനിയമങ്ങള്‍ ഉള്‍പ്പെടെ. ബി.ജെ.പിയും ടി.ആര്‍.എസും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്.

From around the web