കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
Oct 8, 2022, 10:35 IST

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒമ്പത് ദിവസം ശേഷിക്കെ അന്തിമ സ്ഥാനാർഥി പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് വരെ പത്രിക പിൻവലിക്കാൻ സ്ഥാനാർഥികൾക്ക് അവസരമുണ്ടാകും. രണ്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നിലവിൽ പ്രചാരണത്തിലുള്ള മല്ലികാർജുൻ ഖാർഗെയുടെയും ശശി തരൂരിന്റെയും ഇന്നത്തെ പരിപാടികൾ.
ഖാർഗെയുടെ പരിപാടികൾ ആന്ധ്രയിലും തെലങ്കാനയിലുമാണ്. പി.സി.സി ഓഫിസുകളിൽ എത്തി വോട്ടർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഖാർഗെക്കൊപ്പം രമേശ് ചെന്നിത്തലയും സംസ്ഥാനങ്ങളിൽ എത്തും. വെള്ളിയാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിൽ എത്തിയ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.