കാഷ്മീർ ഫയൽസ് സിനിമ വിദ്വേഷം പരത്തുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ്
Mar 20, 2022, 14:08 IST

ഡൽഹി: വിവേക് അഗ്നിഹോത്രിയുടെ കാഷ്മീർ ഫയൽസ് സിനിമ വിദ്വേഷം പരത്തുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ്. ചില സിനിമങ്ങൾ മാറ്റങ്ങൾക്ക് പ്രചോദനമേകുന്നവയാണ്. പക്ഷെ, കാഷ്മീർ ഫയൽസ് വിദ്വേഷം വളർത്തുന്നു.
സത്യം എപ്പോഴും നീതിയിലേക്കും പുനരുജ്ജീവനത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതാണ്. കുപ്രചരണം വസ്തുതകളെ വളച്ചൊടിക്കുകയും ചരിത്രത്തെ വികൃതമാക്കുകയും വിദ്വേഷത്തെ ആളിക്കത്തിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.