കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു

 
18
 

മുതിർന്ന കോൺഗ്രസ് നേതാവ് തർവീന്ദർ സിംഗ് മാർവ ബിജെപിയിൽ ചേർന്നു.ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ദേയുടെ സാന്നിദ്ധ്യത്തിലായിരുന്നു മാർവയുടെ പാർട്ടി പ്രവേശനം. ബിജെപിയിൽ ചേർന്ന ശേഷം പാർട്ടി ആസ്ഥാനത്ത് എത്തിയ അദ്ദേഹം ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ രൂക്ഷവിമർശനം നടത്തിയാണ് മാർവ പാർട്ടി വിട്ടത്. പാർട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കുന്ന സാധാരണക്കാരെ നേതൃത്വം അവഗണിക്കുകയാണ്. നെഹ്രു കുടുംബത്തിന്റെ അടിമകളെയാണ് അവർക്ക് ആവശ്യമെന്ന് അദ്ദേഹം ആരോപിച്ചു.

From around the web