പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്‌ ദിഗ്‍വിജയ് സിങ്

 
59
 

ന്യൂഡല്‍ഹി: കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച്‌ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്‌ ദിഗ്‍വിജയ സിങ്.

ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച്‌ രണ്ടുദിവസം മുമ്ബാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. 'ഭാരത് ജോഡോ യാത്ര ശരിക്കും മതിപ്പുണ്ടാക്കുന്നു.. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുണ്ടാക്കിയേക്കാം' എന്നായിരുന്നു ട്വീറ്റ്.

ഇത് റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് ദിഗ്വിജയ സിംഗിന്റെ പ്രതികരണം. 'താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. നിങ്ങള്‍ എപ്പോഴാണ് ഞങ്ങളോടൊപ്പം ചേരുന്നത്?' എങ്കില്‍ അങ്ങനെ ചെയ്യൂ... എന്നായിരുന്നു ദിഗ്വിജയ സിങ് ട്വീറ്റ് ചെയ്തത്.

തെലുങ്കാനയിലെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ ഷെയര്‍ ചെയ്തായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നത്.

From around the web