ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ
Sep 27, 2022, 15:26 IST

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്.
കൊല്‍ക്കത്ത ഹൈക്കോടതിയില്‍ 1989 ല്‍ അഭിഭാഷകനായാണ് ദീപാങ്കര്‍ ദത്തയുടെ തുടക്കം. സുപ്രീംകോടതിയിലും അഭിഭാഷകനായി ദീപാങ്കര്‍ ദത്ത ജോലി നോക്കി.
ദീപാങ്കര്‍ ദത്തയെ 2006 ജൂണ്‍ 22 നാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുന്നത്. 2020 ഏപ്രിലില്‍ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.