പ്രധാനമന്ത്രിയെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ഇ-മെയില്‍ സന്ദേശം
Apr 3, 2022, 15:49 IST

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് ഇ-മെയില്‍ സന്ദേശം. എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. എത്രയും വേഗം മോദിയെ കൊല്ലണം. ഇതിനായി 20 സ്ലീപ്പര്‍ സെല്ലുകളെ ഏര്‍പ്പെടുത്തിയെന്ന് ഇ-മെയിലില്‍ പറയുന്നു.
ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇരുപത് കിലോഗ്രാം ആര്‍ഡിക്‌സ് പക്കലുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 'ഞാന്‍ ചില ഭീകരരെ ഇതിനായി കണ്ടു. അവരാണ് ആര്‍ഡിഎക്‌സ് ഉപയോഗിക്കാനായി സഹായിക്കുന്നത്. ബോംബുകളും നേരത്തെ തന്നെ കിട്ടി. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനം നടത്താം. തടയാന്‍ പറ്റുമെങ്കില്‍ തടയൂ. എല്ലാം പ്ലാന്‍ ചെയ്ത് കഴിഞ്ഞു' ഇ-മെയിലില്‍ വ്യക്തമാക്കുന്നു.