രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു....'; ചൈനീസ് വനിത ഡൽഹിയിൽ പിടിയിൽ

 
48
 

ഡൽഹി: ചൈനീസ് വനിത ഡൽഹിയിൽ പിടിയിലായി. വടക്കൻ ഡൽഹിയിലെ ടിബറ്റൻ അഭയാർഥി കോളനിയായ മജ്നു കാ ടില്ലയിൽ നേപ്പാളി വനിതയെന്ന വ്യാജേന കഴിയുകയായിരുന്ന കായ് റുവോ ആണ് അറസ്റ്റിലായത്. ദോൽമ ലാമ എന്ന പേരിൽ കാഠ്മണ്ഡു സ്വദേശിനിയെന്ന വ്യാജേനയാണ് ഇവർ കഴിഞ്ഞുവന്നിരുന്നത്. ഈ പേരിലുള്ള നേപ്പാളി പൗരത്വ സർട്ടിഫിക്കറ്റ് ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് അറസ്റ്റ്. ഇവർ ചൈനീസ് ചാര വനിതയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മുടി വെട്ടി ചെറുതാക്കി പരമ്പരാഗത കടുംചുവപ്പ് വസ്ത്രം ധരിച്ച് ബുദ്ധ സന്യാസിനിയുടെ വേഷത്തിലായിരുന്നു ഇവരുടെ വാസം. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ ഇവരുടെ രേഖകൾ പരിശോധിച്ചതായും 2019ൽ ചൈനീസ് പാസ്‌പോർട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയതെന്ന് കണ്ടെത്തിയതായും പൊലീസ് പറയുന്നു.

From around the web