ഗുജറാത്ത് തെരഞ്ഞെടുപ്പ്; നവമാധ്യമങ്ങളിലൂടെ ബി.ജെ.പി പ്രചാരണം ശക്തമാക്കി

 
23
 

ഗാന്ധിനഗർ: ഗുജറാത്ത് തെരഞ്ഞെടുപ്പിന് നവമാധ്യമങ്ങളുടെ സാധ്യത കൂടുതൽ ഉപയോഗിച്ച് ബി.ജെ.പി. പാർട്ടി വാർ റൂമുകളിൽ പതിനായിരത്തോളം പേരെയാണ് സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ബി.ജെ.പി വിന്യസിച്ചിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ബി.ജെ.പിയുടെ ദേശീയ നേതാക്കളാണ് ഗുജറാത്തിലെ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അഞ്ച് മേഖലകളായി തിരിച്ചാണ് ബിജെപിയുടെ നവമാധ്യമ കൂട്ടായ്മ പ്രവർത്തിക്കുന്നത്.

ഓരോ ടീമിലും നൂറു വീതം ആൺകുട്ടികളും പെൺകുട്ടികളും ജോലി ചെയ്യുന്നുണ്ട്. ബി.ജെ.പി നേതാവ് പങ്കജ് ശുക്ലയുടെ നേതൃത്വത്തിലാണ് വാർ റൂമുകള്‍ പ്രവർത്തിക്കുന്നത്. പതിനായിരത്തോളം പ്രവർത്തകർക്ക് സഹായവുമായി 50000 വളണ്ടിയർമാരെയും ബി.ജെ.പി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ഇന്നലെ സംസ്ഥാനത്ത് എത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നും വിവിധ പ്രചരണ റാലികളിൽ പങ്കെടുക്കും. ഇന്നലെ ദ്വാരക ഉൾപ്പടെയുള്ള 3 മണ്ഡലങ്ങളിൽ ആയിരുന്നു യോഗി ആദിത്യനാഥിന്‍റെ പര്യടനം. സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂർ എന്നിവരും കോൺഗ്രസിന്റെ മണ്ഡലങ്ങളിൽ പ്രചരണം ശക്തമാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ പ്രചരണ പരിപാടികളിൽ സജീവമാണ്.

From around the web