ഗുജറാത്ത് തിരഞ്ഞെടുപ്പ്; 12 സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് എഎപി
Oct 7, 2022, 10:42 IST

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 12 സ്ഥാനാര്‍ഥികളെ കൂടി ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. വ്യാഴാഴ്ച 12 മണ്ഡലങ്ങളിലെ പേരുകള്‍കൂടി പ്രഖ്യാപിച്ചതോടെ ആം ആദ്മി പാര്‍ട്ടിക്ക് 41 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളായി. ആധ്യാപകര്‍, വ്യവസായികള്‍, സാമൂഹ്യ പ്രവര്‍ത്തര്‍, ഗോത്രവിഭാഗക്കാര്‍ എന്നിവരുള്‍പ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് നാലാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലുള്ളത്.
ഗുജറാത്തിലെ 182 സീറ്റുകളിലേക്കും ഇത്തവണ എഎപി മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.