ഗുജറാത്ത്: മുഖ്യമന്ത്രി സ്ഥാനാർഥിയെ കേജരിവാൾ പ്രഖ്യാപിക്കും

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഇന്നു പ്രഖ്യാപിക്കും. പൊതുജനങ്ങളിൽനിന്നും പാർട്ടി ഭാരവാഹികളിൽനിന്നുമുള്ള അഭിപ്രായം തേടിയശേഷമാണ് മുഖ്യമന്ത്രിസ്ഥാനാർഥിയെ നിശ്ചയിച്ചിരിക്കുന്നത്.
എസ്എംഎസ്, വാട്സ്ആപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ മുഖ്യമന്ത്രിസ്ഥാനാർഥിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കണമെന്ന് കേജരിവാൾ കഴിഞ്ഞയാഴ്ച അഭ്യർഥിച്ചിരുന്നു. ഇന്നലെ വൈകുന്നേരം വരെ ലഭിച്ച അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും അന്തിമതീരുമാനം.
ആം ആദ്മി പാർട്ടി പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ ഇവിടെ അഞ്ജു റാത്തോഡാണ് എഎപിക്കായി മത്സരിക്കുന്നത്. സംവരണ മണ്ഡലമായ ഇവിടെ കഴിഞ്ഞ തവണത്തേതു പോലെ ഡോ. രാജേഷ് കശ്യപാണ് ബിജെപി സ്ഥാനാർഥി. ഇദ്ദേഹത്തെ 671 വോട്ടുകൾക്ക് തോൽപിച്ച ഭാര്യാപിതാവ് ധാനി റാം ശന്തിലിന് ഇക്കുറി കോൺഗ്രസ് സീറ്റ് നൽകിയില്ല. അദ്ദേഹം വിമതനായി രംഗത്തുണ്ട്. കോൺഗ്രസിനു വേണ്ടി രാംകുമാർ ചൗധരി മത്സരിക്കുന്നു.