വെള്ളിയാഴ്ച വരെ മുംബൈയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത
Jul 5, 2022, 13:24 IST

മുംബൈ: അടുത്ത വെള്ളിയാഴ്ച വരെ മുംബൈയില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാവിലെയും പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പെയ്ത മഴയില്‍ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിലെ പ്രാദേശിയ ട്രെയിന്‍ ഗതാഗതത്തേയും മഴ ബാധിച്ചു.
അഞ്ച് ദുരന്തനിവാരണ സേന യൂണിറ്റുകളെ മുംബൈയില്‍ വിന്യസിച്ചിട്ടുണ്ട്. മുംബൈ, താനെ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ജൂണ്‍ 4 മുതല്‍ ജൂണ്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.