കാ​ഷ്മീ​രി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞു ആ​റ് പേർ മരിച്ചു

 
43

ശ്രീ​ന​ഗ​ർ: കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റ് പേ​ര്‍ മരിച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ര്‍ ജി​ല്ല​യി​ലെ ന​ഗ്രി​യാ​ന മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം നടന്നത്. ല​ത്തീ​ഫ് റാ​ത്ത​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, മൊ​ഹ​മ​ദ് ഇ​ർ​ഫാ​ൻ, ഗു​ലാം ഹ​സ​ൻ, അ​ത്ത മു​ഹ​മ​ദ്, സു​ബൈ​ർ അ​ഹ​മ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

റോ​ഡി​ല്‍ നി​ന്നും തെ​ന്നി​പ്പോ​യ കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്.

From around the web